Latest NewsKeralaNewsBusiness

ഫെഡറൽ ബാങ്ക്: ലൈഫ് മിഷൻ പദ്ധതിക്ക് നൽകിയത് ഒന്നര ഏക്കർ ഭൂമി

മൂവാറ്റുപുഴയിലെ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാരിന് നൽകിയത്

വേറിട്ട പ്രവർത്തനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ ഫെഡറൽ ബാങ്ക്. ഇത്തവണ ലൈഫ് മിഷൻ പദ്ധതിക്കാണ് സഹായ ഹസ്തവുമായി ഫെഡറൽ ബാങ്ക് എത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ലൈഫ് മിഷൻ പദ്ധതിക്ക് ഒന്നര ഏക്കർ ഭൂമിയാണ് ഫെഡറൽ ബാങ്ക് കൈമാറിയിട്ടുള്ളത്. ഭവന രഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ലൈഫ് മിഷൻ.

മൂവാറ്റുപുഴയിലെ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ലൈഫ് മിഷൻ പദ്ധതിക്കായി സംസ്ഥാന സർക്കാരിന് നൽകിയത്. ബാങ്ക് ചെയർമാൻ സി. ബാലഗോപാലനാണ് ഭൂമി സംബന്ധിച്ചുള്ള രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ലൈഫ് മിഷനിലേക്ക് കൂടുതൽ സ്ഥലം എത്തുന്നതോടെ, ഭവന രഹിതർക്ക് വേഗം തന്നെ സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകും.

Also Read: കിഫ്ബി കേസിൽ തോമസ് ഐസക് ഇന്ന് ഇ.ഡിക്കു മുന്നിൽ ഹാജരാകില്ല

ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ, വൈസ് പ്രസിഡന്റും ലോൺ കളക്ഷൻ ആന്റ് റിക്കവറി വിഭാഗം മേധാവി എൻ. രാജനാരായണൻ, ഡെപ്യൂട്ടി ജി.എം. സാജൻ ഫിലിം മാത്യു തുടങ്ങി നിരവധി പേർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button