ഓഹരി വിപണികളിൽ ചാഞ്ചാട്ടം നിൽക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ ഇക്വിറ്റി മ്യൂച്വൽ ഫണ്ടിനെ കൈയൊഴിയുന്നു. ഇത്തവണ 42 ശതമാനത്തിന് ഇടിവാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ, ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള കനത്ത വെല്ലുവിളികളിൽ തട്ടി ഓഹരി വിപണി ആടി ഉലയുന്ന സാഹചര്യത്തിലാണ് നിക്ഷേപകർ പിൻവാങ്ങുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ജൂൺ മാസത്തിൽ 15,497 കോടി രൂപയുടെ നിക്ഷേപമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ, ജൂലൈയിൽ 8,898 കോടി രൂപ മാത്രമാണ് എത്തിയിരുന്നത്. ഇവ രണ്ടും താരതമ്യം ചെയ്യുമ്പോൾ 42 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 35.64 ലക്ഷം കോടി രൂപയിൽ നിന്ന് 37.74 ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്.
Also Read; വനവത്ക്കരണം സമര പ്രക്രിയയായി ഏറ്റെടുക്കണം: മന്ത്രി എ കെ ശശീന്ദ്രൻ
കടപ്പത്ര മ്യൂച്വൽ ഫണ്ടിൽ നിന്നും ജൂൺ മാസത്തിൽ 92,247 കോടി രൂപയുടെ നിക്ഷേപ പിൻവാങ്ങൽ ഉണ്ടായിരുന്നു. എന്നാൽ, ജൂലൈ മാസത്തിൽ 4,930 കോടി രൂപയുടെ നിക്ഷേപം എത്തി. കൂടാതെ, ജൂലൈ മാസത്തിൽ എസ്ഐപി വഴിയുള്ള നിക്ഷേപവും കുറഞ്ഞിട്ടുണ്ട്. 12,179 കോടി രൂപയുടെ നിക്ഷേപമാണ് ജൂലൈയിൽ എത്തിയത്.
Post Your Comments