കൊച്ചി: ആഗസ്റ്റ് 13-ാം തിയതി മുതല്‍ എല്ലാ വിശ്വാസികളും വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് യാക്കോബായ സഭയുടെ സര്‍ക്കുലര്‍. രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സര്‍ക്കുലറിലൂടെ അറിയിച്ചു. ഈ മാസം 13 മുതല്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും യാക്കോബായ സഭ അറിയിച്ചു.
Read Also: കേരള പൊലീസിലും എന്‍.എസ്.ജി മാതൃകയില്‍ കമാന്‍ഡോ സംഘം വരുന്നു
‘നമ്മുടെ രാഷ്ട്രം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണല്ലോ. ആദരണീയനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം, നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13-ാം തിയതി മുതല്‍ ദേശീയ പതാക ഉയര്‍ത്തേണ്ടതാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയില്‍ അഭിമാനം കൊള്ളുകയും, ദേശീയ പതാക ഉയര്‍ത്തിക്കാട്ടുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യണം’ , യാക്കോബായ സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Post Your Comments