
ഇടുക്കി: മഴ കുറഞ്ഞതോടെ, മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ അടച്ചു. 138.80 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. 5640 ഘനയടി വെള്ളം മാത്രമാണ് സെക്കൻഡിൽ പെരിയാറിലേക്ക് ഒഴുക്കുന്നത്. നിലവിൽ 10 ഷട്ടറുകൾ 90 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്.
മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് 2387.38 അടിയിലേക്ക് താഴ്ന്നു. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
മുല്ലപ്പെരിയാറിൽ നിന്നും ഇപ്പോൾ എത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ വെള്ളം തുറന്നു വിടേണ്ടെന്ന് റൂൾ കർവ് കമ്മറ്റി തീരുമാനിച്ചത്.
Post Your Comments