KottayamLatest NewsKeralaNattuvarthaNews

വീ​ട് ക​യ​റി ആ​ക്ര​മണം : പ്ര​തി​ക​ൾ അറസ്റ്റിൽ

അ​തി​ര​മ്പു​ഴ മേ​ട​യി​ൽ അ​ല​ക്സ് ഭാ​സ്ക​ർ, അ​തി​രമ്പു​ഴ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ൽ​ബി​ൻ കെ. ​ബോ​ബ​ൻ, ഓ​ണം​തു​രു​ത്ത് തൈ​വേ​ലി​ക്ക​ക​ത്ത് നി​ക്കോ​ളാ​സ്, അ​തി​ര​മ്പു​ഴ ആ​ന​മ​ല വെ​ണ്ണ​യ്ക്ക​ൽ ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഈ​രാ​റ്റു​പേ​ട്ട: വീ​ട് ക​യ​റി ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും തീ​വ​യ്ക്കു​ക​യും ചെ​യ്ത കേ​സി​ലെ നാ​ലു പ്ര​തി​ക​ൾ അ​റ​സ്റ്റിൽ. അ​തി​ര​മ്പു​ഴ മേ​ട​യി​ൽ അ​ല​ക്സ് ഭാ​സ്ക​ർ, അ​തി​രമ്പു​ഴ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ൽ​ബി​ൻ കെ. ​ബോ​ബ​ൻ, ഓ​ണം​തു​രു​ത്ത് തൈ​വേ​ലി​ക്ക​ക​ത്ത് നി​ക്കോ​ളാ​സ്, അ​തി​ര​മ്പു​ഴ ആ​ന​മ​ല വെ​ണ്ണ​യ്ക്ക​ൽ ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​രെ​യാ​ണ് മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മേ​ലു​കാ​വ് ഇ​രു​മാ​പ്ര​യി​ൽ ആണ് കേസിനാസ്പദമായ സംഭവം. പാ​റ​ശേ​രി സാ​ജ​ൻ സാ​മു​വേ​ലി​ന്‍റെ വീ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി​യ 11 പേ​രെ​യാ​ണ് മേ​ലു​കാ​വ് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​തി​ക്ര​മ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളി​ൽ മൂ​ന്നു പേ​രെ ബാം​ഗ​ളൂ​രി​ൽ നി​ന്നും ഒ​രാ​ളെ കേ​ര​ള​ത്തി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​ഴു പേ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Read Also : ഇത് കല്യാണ വീടോ? അതോ ഗുസ്തി ഇടമോ?’: കല്യാണ മണ്ഡപത്തിൽ വെച്ച് തല്ലുണ്ടാക്കി വരനും വധുവും – വീഡിയോ വൈറൽ

പാ​ലാ ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി. ​സാ​ര​ഥി, മേ​ലു​കാ​വ് എ​സ്എ​ച്ച്ഒ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​ജി​ത് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button