മോസ്കോ: യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ നാറ്റോയും അമേരിക്കയും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും റഷ്യയുടെ എണ്ണ ഇറ്റലിയ്ക്കും സ്പെയിനിനും എത്തുന്നതായി റിപ്പോര്‍ട്ട്.
Read Also: തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
മെഡിറ്ററേനിയന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് തുര്‍ക്കിയുടെ സഹായത്താല്‍ എണ്ണ ലഭിക്കുന്നുവെന്നാണ് സൂചന. വിവിധ കമ്പനികള്‍ വഴിയാണ് റഷ്യയുടെ എണ്ണ ഇറക്കുമതി നടക്കുന്നത്. രാജ്യങ്ങള്‍ നേരിട്ട് വില്ക്കുകയോ വാങ്ങുകയോ ചെയ്യാതെ കമ്പനികളിലേയ്ക്ക് അസംസ്കൃത എണ്ണ എത്തിക്കുന്ന നയതന്ത്രമാണ് റഷ്യ പയറ്റുന്നത്.
ഈ മാസം തുടക്കം മുതല്‍ തുര്‍ക്കിയും ഇറ്റലിയും തങ്ങളുടെ തുറമുഖം വഴി റഷ്യന്‍ അസംസ്കൃത എണ്ണയുടെ വ്യാപാരം പുന:രാരംഭിച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലരും റഷ്യന്‍ ഉപരോധങ്ങളെ ആദ്യം അംഗീകരിച്ചെങ്കിലും എണ്ണയുടെ കുറവ് മറികടക്കാന്‍ രാജ്യങ്ങള്‍ ആഗോളതലത്തിലെ വ്യാപാര തന്ത്രങ്ങളാണ് സമര്‍ത്ഥമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ ഏഴ് ആഴ്ചയിലെ കണക്കു പ്രകാരം ഇറക്കുമതിയില്‍ ഇരട്ടി വര്‍ദ്ധനയാണ് ഇറ്റലി അസംസ്കൃത എണ്ണയില്‍ ആഗസ്റ്റ് മാസം തുടക്കത്തില്‍ വരുത്തിയിരിക്കുന്നത്.
ഇതിന് പുറമേ സ്പെയിന് അസംസ്കൃത എണ്ണ ഇറക്കുമതി നാലുമാസത്തിന് ശേഷം പുന:രാരംഭിച്ചിരിക്കുകയാണ്. ഒപ്പം ബാള്‍ട്ടിക് മേഖലയില്‍ നിന്നും ഗ്രീസിലേയ്ക്ക് ഫെബ്രുവരിയ്ക്ക് ശേഷം റഷ്യന്‍ അസംസ്കൃത എണ്ണയുടെ ഇറക്കുമതി വര്‍ദ്ധിച്ചിരിക്കുകയാണ്.
Post Your Comments