KeralaLatest News

അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞിന്റെ മരണം: 3 സിസേറിയനു ശേഷം നാലാമത്തെ പ്രസവം വീട്ടിൽ സ്വന്തം ഉത്തരവാദിത്വത്തിൽ

മലപ്പുറം: അക്യുപങ്ചർ രീതിയിൽ ജനിച്ച കുഞ്ഞ് മരിച്ചത് മുലപ്പാൽ നെറുകയിൽ കയറിയത് മൂലമാണെന്ന് ഡോക്ടറുടെ മൊഴി. കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന് തന്നെ കുഞ്ഞിന്റെ മൃതദേഹം ഖബറടക്കുകയും ചെയ്തു. മുലപ്പാൽ നെറുകയിൽ കയറിയതാണ് മരണത്തിന് കാരണമെന്ന് മരണശേഷം കുഞ്ഞിനെ പരിശോധിച്ച ഒരു ഡോക്ടർ പൊലീസിന് മൊഴി നൽകി.

കുടുംബത്തിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. വെങ്ങാലൂരിലെ കൊടേരി വളപ്പിൽ മുഹമ്മദ് താഹ-തഹ്‌സീന ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള ആൺ കുഞ്ഞാണ് ഇന്നലെ മരിച്ചത്. അതേസമയം, സംഭവത്തിൽ പഞ്ചായത്ത് മെഡിക്കൽ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ആ​ഗസ്റ്റ് അഞ്ചിനാണ് അക്യുപങ്ചർ ചികിത്സയിലൂടെ കുഞ്ഞിനെ പ്രസവിച്ചത്.

കുട്ടിയുടെ മാതാപിതാക്കൾ അക്യുപങ്ചർ ചികിത്സകരായിരുന്നു. ഇവരുടെ വീട്ടിൽ വെച്ചായിരുന്നു പ്രസവം. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് മരണപ്പെട്ടത്. മറ്റ് മൂന്ന് പ്രസവങ്ങളും സിസേറിയനിലൂടെയായിരുന്നു നടത്തിയിരുന്നത്. മൂന്ന് പ്രസവങ്ങളും സിസേറിയനായതിനാൽ അപകടാവസ്ഥ കണക്കിലെടുത്ത് ആരോഗ്യ കേന്ദ്രം അധികൃതർ കുടുംബത്തെ സമീപിച്ചിരുന്നു. തലക്കാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ പ്രസന്നൻ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ ആശുപത്രിയിൽ പോയുളള ചികിത്സക്ക് കുടുംബം തയ്യാറായിരുന്നില്ല. സർക്കാർ ശിശുരോഗ വിദഗ്ധ വരെ വീട്ടിലെത്തി കുടുംബവുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. സ്വന്തം ഉത്തരവാദിത്തത്തിൽ വീട്ടിൽ പ്രസവം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഒടുവിൽ കുഞ്ഞ് മരിച്ചെന്ന് കാരത്തൂരിലെ ഒരു ഡോക്ടറെത്തി സ്ഥിരീകരിക്കുകയായിരുന്നു. രാവിലെ പത്തിന് തന്നെ കുഞ്ഞിന്റെ മൃതദേഹം ഖബറടക്കുകയും ചെയ്തു. ‘മുലപ്പാൽ തരിപ്പിൽ കയറിയതാണ്’ മരണത്തിന് കാരണമെന്ന് ഈ ഡോക്ടർ പൊലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button