
ചങ്ങനാശേരി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെത്തിപ്പുഴ മുക്കാടൻ ടോണി ചെറിയാനെ(35)യാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു വരികയായിരുന്നു. തുടർന്ന്, യുവതി വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇപ്പോൾ കഴിയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തിരുന്നു. യുവതി ഈസ്റ്റ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also : ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു: സഞ്ജയ് റാഥോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപിക്ക് എതിർപ്പ്
ഈസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ ജിജി ലൂക്കോസ്, സിപിഒമാരായ പ്രതീഷ് രാജ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments