മാഹി: സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മാഹി മേഖലയില്‍ വിതരണം ചെയ്ത പല ദേശീയ പതാകകളും പതാക നിയമം ലംഘിച്ചെന്ന് പരാതി.
read also: സ്വാതന്ത്ര്യ ദിനത്തില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു: ഐഎസ് ഭീകരന്‍ യുപിയില്‍ അറസ്റ്റില്‍
പുതുച്ചേരിയില്‍നിന്ന് കൊണ്ടുവന്ന 9,000 പതാകകൾക്ക് നേരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അശോക ചക്രം മധ്യഭാഗത്ത് മുദ്രണം ചെയ്യുന്നതിന് പകരം തെറ്റായ ഭാഗത്താണ് ചെയ്തിട്ടുള്ളതെന്നും മൂന്ന് നിറങ്ങളുടെയും അനുപാതവും പാലിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. കുങ്കുമ നിറം മറ്റ് രണ്ട് നിറങ്ങളെക്കാള്‍ ചെറുതായാണുള്ളതെന്നും ആരോപണമുണ്ട്.
ഇത് സംബന്ധിച്ച് റീജണല്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും മാഹി നഗരസഭയ്ക്കും പരാതി നൽകിയിരിക്കുകയാണ് പ്രവാസിയും മയ്യഴിക്കൂട്ടം സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ജിനോസ് ബഷീര്‍.
Post Your Comments