Latest NewsKeralaNews

ഇടമലയാർ അണക്കെട്ട് തുറന്നു: പെരിയാർ തീരത്ത് അതീവ ജാഗ്രത

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് തുറന്നു. രണ്ടും മൂന്നും ഷട്ടറുകളാണ് തുറന്നത്. ചെറിയ അളവിൽ വെള്ളം പുറത്തേക്കൊഴുക്കി വിടുകയാണ്. രാവിലെ 10 മണിക്കാണ് ഡാം തുറന്നത്. ആദ്യം 50 ക്യുമെക്സ് ജലവും തുടർന്ന് 100 ക്യുമെക്സ് ജലവുമാണ് തുറന്നു വിടുക. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.

ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ആറിയിച്ചു. ഇന്നലെ പത്തനംതിട്ടയിലെ കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകൾ തുറന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി 21 അംഗ എന്‍.ഡി.ആര്‍.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button