മുംബൈ: ക്യാൻസർ മനുഷ്യന്റെ ജീവിതം തന്നെ മാറ്റിമറിച്ചു കളയുന്ന രോഗമാണ്. എല്ലാവരും അതിനെ അതിജീവിച്ചെന്നു വരില്ല. താൻ മെറ്റാസ്റ്റാസിസ് ക്യാൻസറിനെ അതിജീവിച്ച കഥ പറയുകയാണ് ബോളിവുഡ് നടി സോനാലി ബിന്ദ്രേ. ഒരിടത്ത് ആരംഭിച്ചാൽ മറ്റുള്ള കോശങ്ങളിലേക്ക് പകരുന്ന തരം ക്യാൻസറാണിത്. തന്റെ കുടുംബത്തിന്റെ ശക്തമായ പിന്തുണ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
‘2018ലാണ് അതെല്ലാം സംഭവിച്ചത്. ക്യാൻസറായിരുന്നു, പരിശോധനയിൽ തെളിഞ്ഞത് നാലാം ഘട്ടത്തിലാണ് എന്നാണ്. ഡോക്ടർമാർ പറഞ്ഞത് ഞാൻ അതിജീവിക്കാനുള്ള സാധ്യത ഒരു 30 ശതമാനം മാത്രമാണ് എന്നാണ്. എങ്കിലും ഞാൻ ധൈര്യം കൈവിട്ടില്ല’, സോനാലി ഓർക്കുന്നു.
Also read: ചൈനയുടെ സൈനികാഭ്യാസം അധിനിവേശത്തിന്റെ തയ്യാറെടുപ്പ്: കരുതലോടെ തായ്‌വാൻ
സോനാലി പിന്നീട് ചെയ്തത് വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിൽ പോവുകയായിരുന്നു. അവിടത്തെ ഫലപ്രദമായ ചികിത്സയ്ക്കു ശേഷം, ക്യാൻസറിനെ അതിജീവിച്ച് അവർ തിരികെ വന്നു. ഇപ്പോൾ, ഡാൻസ് റിയാലിറ്റി ഷോ ഡാൻസ് ഇന്ത്യ ഡാൻസിൽ ജഡ്ജ് ആണ് സോനാലി. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദയവുചെയ്ത് സ്ത്രീകളാരും പരിശോധിക്കാൻ മടിക്കരുത് എന്നാണ് സോനാലി പറയുന്നത്. ക്യാൻസറിനെ തോൽപ്പിച്ച നടി, നിരവധി ബോധവൽക്കരണ ക്യാമ്പുകളുടെ ഭാഗമായി മാറുകയായിരുന്നു പിന്നീട്.
Post Your Comments