MollywoodLatest NewsCinemaNewsEntertainmentMovie Gossips

അപ്പാനി ശരത്തിന്റെ പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’: മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു

കൊച്ചി: യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നിർമ്മാതാവായ സിയാദ് കോക്കർ, പ്രൊഡക്ഷൻ കൺട്രോളറും, പ്രൊജക്റ്റ്‌ ഡിസൈനറുമായ എൻ.എം. ബാദുഷ, നോബിൾ ജേക്കബ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തിയ്യാമ്മ പ്രൊഡക്ഷൻസ്, ഡി.എം. പ്രൊഡക്ഷൻ ഹൗസ് എന്നീ ബാനറുകൾക്കു വേണ്ടി അപ്പാനി ശരത്ത്, ഷിജി മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷൻ ത്രില്ലർ ചിത്രമായ ‘പോയിൻ്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ഒരുക്കുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പോയിൻ്റ് റേഞ്ചിന്റെ ചിത്രീകരണം, സെപ്തംബർ ആദ്യവാരത്തിൽ പോണ്ടിച്ചേരിയിൽ ആരംഭിക്കും. ചിത്രത്തിൽ റിയാസ് ഖാൻ, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാർമിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ഭാഗമാകും.

കോമൺവെൽത്ത് ഗെയിംസിനെത്തിയ ശ്രീലങ്കൻ കായിക സംഘം മുങ്ങി:  പോയത് ജോലി തരപ്പെടുത്തി ബ്രിട്ടനിൽ കഴിയാനെന്ന് സൂചന

ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയുടെ പാർട്ണർമാരിൽ ഒരാളായ ബോണി അസ്സനാർ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിർവ്വഹിക്കുന്നത്. മിഥുൻ സുബ്രൻ കഥ എഴുതിയിരിക്കുന്ന ചിത്രത്തിൻ്റെ സഹ നിർമ്മാതാക്കൾ ബി.ആർ.എസ് ക്രിയേഷൻസ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സി.കെ.ഡി.എൻ ഫിലിംസ്, 3D ക്രാഫ്റ്റ്. പ്രോജക്ട് ഡിസൈനർ: റോബിൻ തോമസ്, പ്രൊഡക്ഷൻ മാനേജർ: സോണിയൽ വർഗീസ്.

ബിമൽ പങ്കജ്, പ്രദീപ് ബാബു എന്നിവർ സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും ചേർന്നാണ്. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി: ജിജോ ഭാവചിത്ര, ലൊകേഷൻ മാനേജർ: നസീം കാസിം, മേക്കപ്പ്: മായ മധു, ആക്ഷൻ: ഡ്രാഗൺ ജിറോഷ്, കലാസംവിധാനം: ഷെരീഫ്, ഡിസൈൻസ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്സ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: പ്രശാന്ത് ഐ-ഐഡിയ, മാർക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button