KeralaLatest NewsNews

സ്ത്രീധന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് നോയലിന് എതിരെ പരാതി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെതിരെ സ്ത്രീധന പീഡനത്തിന് പരാതി. ഇതോടെ, നോയലിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്ന് കാണിച്ച് നോയല്‍ ടോമിന്‍ ജോസഫിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു.

Read Also: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയരും

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് നോയലിന് എതിരെ കാസര്‍കോട് രാജപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ ഭാര്യ പറയുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പിഎ ആയിരുന്നു നോയല്‍. ഇയാള്‍ക്കെതിരെ രണ്ടു തവണ അച്ചടക്ക ലംഘനത്തിന് പാര്‍ട്ടി നടപടിയെടുത്തിരുന്നു. നോയലിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍, പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഈ നടപടി പിന്‍വലിച്ചത്.

shortlink

Post Your Comments


Back to top button