ThiruvananthapuramLatest NewsKeralaNattuvarthaNews

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​നി​യെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു: യുവാവ് പിടിയിൽ

ചി​റ​യി​ൻ​കീ​ഴ് സ്വദേശി വി​നീ​ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യെ ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ചി​റ​യി​ൻ​കീ​ഴ് സ്വദേശി വി​നീ​ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് കേസിനാസ്പദമായ സംഭവം. പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ചാണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. ത​നി​ക്ക് പു​തി​യൊ​രു കാ​ർ വാ​ങ്ങു​ന്ന​തി​നു കൂ​ടെ​ വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ത​മ്പാ​നൂരി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് ഫ്ര​ഷ് ആ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘പെൺകുട്ടികൾക്ക് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരപീഡനം’: ആത്മഹത്യ ചെയ്ത് യുവതി

പെ​ൺ​കു​ട്ടി പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ പ​രാ​തി ന​ൽ​കുകയായിരുന്നു. ത​മ്പാ​നൂ​ർ പൊ​ലീ​സാണ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെയ്തത്. പെ​ൺ​കു​ട്ടി​ക​ളെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വാട്സ്ആ​പ്പ്, ഫേ​സ്‌​ബു​ക്ക് എ​ന്നി​വ വ​ഴി പി​ന്തു​ട​ർ​ന്ന് ഇ​വ​രെ വ​ല​യി​ലാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ൾ​ക്കെ​തി​രാ​യ സ​മാ​ന പ​രാ​തി​ക​ളെ​ക്കുറി​ച്ച് പൊലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button