ഉപയോക്താക്കളുടെ അക്കൗണ്ട് സുരക്ഷ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇത്തവണ ലോഗിൻ അപ്രൂവൽ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്. നിലവിൽ, ലോഗിൻ അപ്രൂവൽ ഫീച്ചറുകൾ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയ്ക്കാണ് ഉള്ളത്. അപരിചിതനായ ആരെങ്കിലും അക്കൗണ്ട് തുറക്കാൻ ശ്രമിച്ചാൽ ഉടനെ തന്നെ ഉപയോക്താക്കൾക്ക് സന്ദേശം ലഭിക്കും. ഇത്തരത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പും അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
വാബീറ്റ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഉപയോഗിച്ച് മറ്റാരെങ്കിലും ലോഗിൻ ചെയ്യാൻ ശ്രമിച്ചാൽ അത് സംബന്ധിച്ച വിവരം ഉടനെ തന്നെ നിങ്ങളുടെ വാട്സ്ആപ്പിൽ അറിയിപ്പായി എത്തുന്നതാണ്. ലോഗിൻ ചെയ്യാൻ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് ലോഗിൻ ചെയ്തത് ഇത്തരത്തിലുള്ള വിവരങ്ങൾ ആയിരിക്കും അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുക.
നിലവിൽ, ഈ ഫീച്ചർ പരീക്ഷണ ഘട്ടത്തിൽ ആയതിനാൽ ബീറ്റ ഉപയോക്താക്കാൾക്ക് പോലും ലഭ്യമായിട്ടില്ല. ലോഗിൻ അപ്രൂവൽ, ടു ഫാക്ടർ ഒതന്റികേഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വാട്സ്ആപ്പിൽ ഒരുക്കിയാൽ ഹാക്കർമാരിൽ നിന്നും രക്ഷ നേടാൻ സാധിക്കും.
Post Your Comments