Latest NewsKeralaNews

വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ: ടിക് ടോക് താരം പീഡനക്കേസിൽ അറസ്റ്റിലാകുമ്പോൾ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക് ടോക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ. സ്ത്രീകളുമായി നടത്തുന്ന സ്വകാര്യ ചാറ്റുകൾ ഇയാൾ റെക്കോർഡ് ചെയ്തുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളും സംഭാഷണങ്ങളും കാണിച്ച് ഇയാൾ വിലപേശിയിട്ടുണ്ടോ, ഭീഷണിപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ അറസ്റ്റ് ചെയ്തത്.

കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. നേരത്തെ പൊലീസിലായിരുന്നുവെന്നും ഇപ്പോൾ സ്വകാര്യ ചാനലിൽ ജോലി ചെയ്യുകയാണ് എന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് രാജിവച്ചു എന്നായിരുന്നു അവകാശവാദം.

വിനീത് ഒഫീഷ്യൽ എന്ന പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും ഇയാളുടെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വീട്ടമ്മമാരെയും പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകി സൗഹൃദം സ്ഥാപിക്കുന്നതാണ് വിനീതിന്‍റെ രീതി. വിവാഹിതരായ നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ട്. സോഷ്യൽ മീഡിയയിൽ വിനീത് ശ്രദ്ധേയനായതിനാൽ പലരും ഇതിൽ വീഴുകയായിരുന്നു. ഇത് മുതലെടുത്തായിരുന്നു ഇയാളുടെ പ്രവർത്തനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button