Latest NewsKeralaNewsIndia

മടിയിൽ കനമില്ലെങ്കിൽ വിറയ്ക്കാതെ ഇ.ഡിയുടെ മുന്നിൽ പോകണം: തോമസ് ഐസക്കിനോട് എസ്. സുരേഷ്

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകില്ലെന്ന് വ്യക്തമാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി വക്താവ് എസ്.സുരേഷ്. മടിയിൽ കനമില്ലെങ്കിൽ വിയർക്കാതെയും വിറയ്ക്കാതെയും ഇ.ഡിയുടെ മുന്നിൽ പോകണമെന്ന് അദ്ദേഹം തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ പാർത്ഥ ചാറ്റർജി ആകരുതെന്നും അദ്ദേഹം 24 ന്റെ ചാനൽ ചർച്ചയിൽ പറഞ്ഞു.

‘മര്യാദയ്ക്ക് ഇ.ഡിയുടെ മുന്നിൽ പോകുന്നതാണ് അദ്ദേഹത്തിനും കേരളത്തിനും നല്ലത്. അദ്ദേഹത്തിന്റെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് ചോദ്യം ഉയർന്നതോടെയാണ് തോമസ് ഐസക്കിന് വിറയൽ വന്നതെന്നാണ് കരുതുന്നത്. പ്രൊഫ. എം.എൻ വിജയൻ മരണപ്പെടുന്നതിന് തൊട്ട് മുൻപ് നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നു. തോമസ് ഐസക്ക് ഒരു അമേരിക്കൻ ചാരൻ ആണെന്ന് പറഞ്ഞശേഷമായിരുന്നു വിജയൻ ബോധംകെട്ട് വീണ് മരിക്കുന്നത്. കമ്മ്യൂണിസ്റ്റ് സഹയാത്രികൻ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ബോധ്യം ഉണ്ടായിരുന്നു. ഇതൊക്കെ ഇ.ഡിക്ക് മുന്നിൽ തുറന്നു പറയേണ്ടി വന്നാൽ ജയിലിൽ പോകേണ്ടി വരുമോയെന്ന ഭയം മുൻധനമന്ത്രിക്കുണ്ട്. ഇതിനെ രാഷ്ട്രീയവത്കരിക്കാൻ നിൽക്കരുത്’, എസ്. സുരേഷ് പറയുന്നു.

അതേസമയം, കിഫ്ബിയുടെ പേരില്‍ തനിക്കെതിരായ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക്ക് ആരോപിച്ചിരുന്നു. ഇ.ഡി നടപടിയില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അറസ്റ്റ് അടക്കമുള്ള നടപടികള്‍ നേരിടാന്‍ തയ്യാറാണ്. തന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണം. വിവാദമാണ് നീക്കങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. എനിക്ക് ഭയമില്ല, എന്നെ ചോദ്യം ചെയ്യുന്നതിന് മുമ്പ് കാര്യങ്ങള്‍ കുറച്ചെങ്കിലും പഠിക്കണമെന്നാണ് ഇ.ഡിയോടുള്ള എന്റെ അഭ്യര്‍ത്ഥന. കുറച്ചുകൂടി ബഹുമാനത്തോടെ അവര്‍ നമ്മളോട് പെരുമാറണം. എല്ലാ രേഖകളും, അക്കൗണ്ട് ബുക്കുകളും സഹിതം ഹാജരാകണമെന്നാണ് ലഭിച്ചിരിക്കുന്ന നോട്ടീസ്’- മുൻ ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button