Latest NewsUAENewsInternationalGulf

ശൈഖ് റാഷിദ് ബിൻ സയീദ് റോഡ് നവീകരണം 75% പൂർത്തിയാക്കി: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായ്: ശൈഖ് റാഷിദ് ബിൻ സയീദ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. റോഡിന്റെ വികസന പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അൽഐൻ റോഡ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെ എട്ടു കിലോമീറ്ററാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്.

Read Also: കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ട്, കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ല: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പാലങ്ങൾ, ഇരു ഭാഗങ്ങളിലും മൂന്നു മുതൽ നാലു ലെയ്‌നുകൾ വരെയുള്ള റാസൽഖോർ റോഡ് വികസനം, ഇരുഭാഗത്തും രണ്ടു ലെയ്ൻ സർവീസ് റോഡ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്. റാസൽഖോർ റോഡിൽ മണിക്കൂറിൽ 10,000 വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സംവിധാനം സജ്ജമാക്കാനാണ് പദ്ധതിയിടുന്നത്.

Read Also: അപകടങ്ങൾ ഉണ്ടാകും: താഴ്‌വരകളിലേക്കും ചതുപ്പ്‌നിലങ്ങളിലേക്കും അടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button