ഗാന്ധിനഗർ: പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഗുജറാത്ത് തീരത്ത് നിന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാക് യുദ്ധക്കപ്പൽ ഉടൻ കണ്ടെത്തുകയും പിൻവാങ്ങാൻ നിർബന്ധിതരാകുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസമാണ് പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പലായ ആലംഗീർ ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ചത്. ഉടൻ തന്നെ ഇന്ത്യയുടെ ഡോർണിയർ സമുദ്ര നിരീക്ഷണ വിമാനം കപ്പലിനെ റഡാർ വഴി പിടിച്ചെടുത്ത് വിവരങ്ങൾ രേഖപ്പെടുത്തി.
തൊട്ടുപിന്നാലെ, കോസ്റ്റ് ഗാർഡിന്റെ വിമാനം പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പലിന് ചുറ്റും ഉയർന്ന് പറന്നു. ഇന്ത്യൻ സമുദ്രാതിർത്തിയിൽ പാകിസ്ഥാൻ യുദ്ധക്കപ്പൽ ഉണ്ടെന്ന് കമാൻഡ് സെന്ററിനെ അറിയിച്ച ഡോർണിയർ എയർക്രാഫ്റ്റ് പിഎൻഎസ് അലംഗീറിനെ പിന്തുടർന്നു.
വിമാനം പാകിസ്ഥാൻ യുദ്ധക്കപ്പലിനോട് ഇന്ത്യൻ സമുദ്രത്തിൽ അതിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അത് ഇന്ത്യയുടെ ഭാഗത്ത് തുടരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, പാക് യുദ്ധക്കപ്പലിന്റെ ക്യാപ്റ്റൻ പ്രതികരിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന്, മുന്നറിയിപ്പിന്റെ സൂചനയായി ഡോർണിയർ വിമാനം യുദ്ധക്കപ്പലിന്റെ മുൻവശത്ത് വളരെ അടുത്ത് കടന്നുപോയതായും പി.എൻ.എസ് അലംഗീർ ഇന്ത്യൻ സമുദ്രാതിർത്തിയിൽ നിന്ന് പിൻവാങ്ങിയതായും അധികൃതർ അറിയിച്ചു.
Post Your Comments