കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
Read Also: വിവാഹവാഗ്ദാനം നല്‍കി വീട്ടമ്മയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
അതേസമയം, മൃതദേഹത്തില്‍ തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടി അന്വേഷണ സംഘം ഫൊറന്‍സിക് സര്‍ജനെ നേരിട്ടു കാണും. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മേപ്പയൂരില്‍നിന്ന് കാണാതായ ദീപക്കിന്റെ മൃതദേഹം എന്നു തെറ്റിദ്ധരിച്ച് ഇര്‍ഷാദിന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ മരിച്ചത് ദീപക് അല്ല ഇര്‍ഷാദ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
ജൂലൈ 16ന് രാത്രി പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് താഴേക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂര്‍ നന്തിയിലെ കോതിക്കല്‍ കടപ്പുറത്ത് കണ്ടത്തിയ മൃതദേഹം ദീപക്കിന്റേത് അല്ലെന്നും ഇര്‍ഷാദിന്റേത് ആണെന്നും കണ്ടെത്തിയത്.
Post Your Comments