ഭൂരിഭാഗം പേരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിനെ ചുറ്റും ഉണ്ടാകുന്ന ഡാർക്ക് സർക്കിൾ. ഉറക്കക്കുറവ്, ക്ഷീണം എന്നിവ ഡാർക്ക് സർക്കിൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. ഇത്തരം കരുവാളിപ്പുകൾ എളുപ്പത്തിൽ മാറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ പരിചയപ്പെടാം.
ഒരു ടീസ്പൂൺ കറ്റാർവാഴ എടുത്തതിനുശേഷം ഡാർക്ക് സർക്കിൾ ഉള്ള ഭാഗങ്ങളിൽ നന്നായി പുരട്ടുക. രാത്രിയിൽ പുരട്ടി രാവിലെ കഴുകുന്നതാണ് ഏറ്റവും ഉത്തമം. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്തി കരുവാളിപ്പിനെ വേഗം തന്നെ ഇല്ലാതാക്കും.
Also Read: ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ
അടുത്തതാണ് വെള്ളരിക്ക. സൗന്ദര്യം വർദ്ധിപ്പിക്കാൻ സാധാരണയായി വെള്ളരിക്ക ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകളുടെ കലവറയായ വെള്ളരിക്ക കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും. വെള്ളരിക്കയും കറ്റാർവാഴയും നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയശേഷം മുഖത്ത് പുരട്ടാവുന്നതാണ്. കരുവാളിപ്പ് അകറ്റുന്നതിനോടൊപ്പം മുഖത്തെ മിനുസവും തിളക്കവും വർദ്ധിപ്പിക്കും.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ബദാം ഓയിൽ ഡാർക്ക് സർക്കിൾ അകറ്റാനുളള ഫലപ്രദമായ ഒറ്റമൂലിയാണ്. ഒന്നോ രണ്ടോ തുള്ളി ബദാം ഓയിൽ എടുത്തശേഷം അത് കോട്ടൻ തുണിയിൽ മുക്കി ഡാർക്ക് സർക്കിൾ ഉള്ള ഭാഗത്ത് പുരട്ടിയാൽ നല്ലതാണ്. ഇതൊരു മോയിസ്ചറൈസറായി കൂടി പ്രവർത്തിക്കുന്നുണ്ട്.
Post Your Comments