Latest NewsNewsTechnology

ടെക് ലോകം കീഴടക്കാൻ ഗൂഗിൾ, വമ്പൻ പദ്ധതികളെ കുറിച്ച് അറിയാം

ഡീപ് മൈൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ജീവശാസ്ത്രത്തിലെ സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്

ടെക് ലോകത്ത് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഗൂഗിൾ. സാമ്പത്തിക ലാഭമില്ലാത്ത ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. കൂടാതെ, പുതിയ മേഖലകളിൽ പരീക്ഷണങ്ങൾ ആരംഭിക്കാനാണ് നീക്കം. റിപ്പോർട്ടുകൾ പ്രകാരം, ഡീപ് മൈൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലാണ് ഗൂഗിൾ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഡീപ് മൈൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ ജീവശാസ്ത്രത്തിലെ സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. എല്ലാ ജീവജാലങ്ങളുടെയും 20 കോടി പ്രോട്ടീനുകളുടെ 3ഡി ഘടന നിർമ്മിച്ചതിലൂടെയാണ് ഗൂഗിളിന്റെ വിജയം. പുതിയ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ ശരീരത്തിലെ പ്രോട്ടീനുകൾ ഏതുതരത്തിലാണ് പ്രതികരിക്കുന്നതെന്ന് ഈ സാങ്കേതികവിദ്യയിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരം 3ഡി മാതൃകകൾ ശാസ്ത്ര ലോകത്തിന് വലിയ സഹായം ചെയ്യും.

Also Read: ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിന് നിരോധനം: കളക്ടര്‍ ഉത്തരവിറക്കി

ഡീപ് മൈൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ച് ചില ശാസ്ത്രജ്ഞർ ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. നിർമ്മിത ബുദ്ധിയുടെ കണക്കുകൂട്ടലിൽ നേരിയ പിഴവുകൾ ഉണ്ടായാൽ അന്തിമ ഫലത്തെ അവ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button