
കൊല്ലം: യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ അമ്പാടി എന്ന രാഹുൽ(26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഒന്നിന് രാവിലെ 11.30 ന് കരുനാഗപ്പള്ളി വിജയാ ബാറിന് സമീപം ആണ് കേസിനാസ്പദമായ സംഭവം. വള്ളിക്കുന്നം സ്വദേശിയായ അച്ചുവിനെ ആക്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. അച്ചുവും രാഹുലും അംഗങ്ങളായ വാട്ട്സാപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങ് സംബന്ധിച്ച തർക്കമാണ് അക്രമത്തിലെക്ക് നയിച്ചത്. ഇരുവരും തമ്മിൽ തർക്കത്തിലാകുകയും രാഹുൽ അച്ചുവിനെ മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കഴുത്തിന് നേരേ കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു.
Read Also : ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
അച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഓടനാവട്ടത്ത് ഇയാളുടെ വീടിന് സമീപമുള്ള റബർ തോട്ടത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീലാൽ എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments