കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഉണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രവാചകന്റെ പൗത്രനായ ഹുസൈന്റെ രക്തസാക്ഷിത്വം ആഘോഷിക്കാൻ നഗരം ഒരുങ്ങവേയാണ് സ്ഫോടനം നടന്നത്.
കാബൂളിലെ തിരക്കേറിയ ഒരു ഷോപ്പിംഗ് സ്ട്രീറ്റിലാണ് സ്ഫോടനം നടന്നത്. നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത്, ഷിയാ മുസ്ലീങ്ങൾ ഏറ്റവുമധികം തടിച്ചുകൂടുന്ന മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നതെന്ന് അധികാരികൾ വ്യക്തമാക്കി. സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദ സംഘടന മുന്നോട്ട് വന്നിട്ടുണ്ട്.
Also read: ചുരത്തിൽ മരം കടപുഴകി വീണു: മന്ത്രിയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അഗ്നിശമനസേനയുടെ പ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണെന്നും, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. 22 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിലയിലുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.
Post Your Comments