തക്കാളി ജ്യൂസ് അല്പം ഉപ്പിട്ട് കഴിയ്ക്കുക. എന്നും രാവിലെ ഇത്തരത്തിലൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ ഇത് കിഡ്നി പ്രശ്നങ്ങളെ ഇല്ലാതാക്കും. എന്നാല്‍, തക്കാളി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇതിന്റെ കുരു പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്.
വാഴപ്പിണ്ടി കിഡ്നി സ്റ്റോണ്‍ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്റെ ജ്യൂസ് കഴിയ്ക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് കിഡ്നി സ്റ്റോണിനെ പെട്ടെന്ന് തന്നെ പ്രതിരോധിക്കുന്നു. മാത്രമല്ല, ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു.
Read Also : ആമസോൺ: വമ്പിച്ച ഓഫറുകളുമായി ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ഇന്നാരംഭിച്ചു
പഞ്ച കര്‍മ്മ തെറാപ്പിയാണ് മറ്റൊന്ന്. ഇത് ശരീരത്തെ മൊത്തത്തില്‍ ക്ലീന്‍ ചെയ്യുന്നു. മാത്രമല്ല, ശരീരരത്തിനാവശ്യമായ ഊര്‍ജ്ജവും നല്കുന്നു. ഇത് കിഡ്നി സ്റ്റോണ്‍ പെട്ടെന്ന് ഇല്ലാതാക്കുന്ന ഒന്നാണ്.
തുളസിയിലയും കിഡ്നിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ഒരു ടീസ്പൂണ്‍ തുളസിയില ഒരു ടീസ്പൂണ്‍ തേനില്‍ ചാലിച്ച് എന്നും രാവിലെ കഴിയ്ക്കുക. തുളസിയില ചവച്ചു തിന്നുന്നതും കിഡ്നി സ്റ്റോണ്‍ പരിഹരിക്കും. ഇത് കല്ല് മൂത്രത്തിലൂടെ പുറന്തള്ളാന്‍ സഹായകമാകും. മാത്രമല്ല, പരമാവധി ഇത്തരം വേദനകളെ കുറക്കുന്നതിനും സഹായിക്കുന്നു.
Post Your Comments