പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണ്. പുരുഷന്മാരിൽ ചിലരും തങ്ങളുടെ ചില വിരലുകളിൽ നഖം വളർത്തുന്നത് ഇപ്പോൾ ശീലമായിരിക്കുകയാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കാം. വിരല്‍ത്തുമ്പില്‍ നിന്നു മൂന്ന് മില്ലീമീറ്ററില്‍ കൂടുതല്‍ നഖത്തിനു നീളമുള്ളവരില്‍ രോഗാണുവാഹികളായ ബാക്ടീരിയകളും യീസ്റ്റും അധികമുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
Read Also : 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണുകൾ കൊണ്ട് കാണാന്‍ കഴിയാത്ത സൂക്ഷ്മ ബാക്ടീരിയകളെ അകറ്റാന്‍ ഏറ്റവും കുറഞ്ഞത് 15 സെക്കന്‍ഡെങ്കിലും ഒരാള്‍ കൈകളും നഖവും വൃത്തിയാക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്.
കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നഖം നീട്ടുമ്പോള്‍ അണുബാധ ഉണ്ടാകും. നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നതിന് പകരം വെട്ടി വൃത്തിയായി സൂക്ഷിക്കാനാണ് ആരോഗ്യവിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്.
Post Your Comments