മരുന്നുകള്‍ പലതും പരീക്ഷിച്ചിട്ടും മിക്കവര്‍ക്കും പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നമാണ് കഷണ്ടി. മുടി കൊഴിച്ചില്‍ സംബന്ധിച്ചുളള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. ഇത്തരത്തില്‍ സങ്കടം അനുഭവിക്കുന്നവര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് ഏതാനും നാള്‍ മുന്‍പ് പുറത്ത് വന്നത്. മറ്റൊരു രോഗത്തിനായി ഉപയോഗിച്ചിരുന്ന മരുന്ന് കഷണ്ടി സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണെന്നാണ് കണ്ടെത്തല്‍.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ ഡോ. നാഥന്‍ഹോക്ഷോയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. അസ്ഥിരോഗത്തിനായി ഉപയോഗിക്കുന്ന വേ 316606 എന്ന മരുന്ന് കഷണ്ടിയ്ക്ക് ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. അസ്ഥികള്‍ പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിന് ഉപയോഗിക്കുന്ന മരുന്നാണിത്.
Read Also : കൈവിട്ട ‘ഫാഷൻ ഷോ’: പോലീസുകാർക്ക് സ്ഥലം മാറ്റം, റാംപ് വാക് പണി കൊടുക്കുമ്പോൾ – വീഡിയോ
അസ്ഥി രോഗത്തിനായി ഈ മരുന്ന് ഉപയോഗിക്കുന്നവരില്‍ രോമവളര്‍ച്ച എന്ന പാര്‍ശ്വ ഫലം ഉണ്ടാകുന്നതായി ആദ്യമേ ശ്രദ്ധയില്‍ പെട്ടിരുന്നു. മരുന്നിന്റെ ഈ പ്രത്യേകത കണ്ട് തുടര്‍ പരീക്ഷണം നടത്തിയ സംഘമാണ് മരുന്ന് കഷണ്ടിക്കും ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. വെറും ആറ് ദിവസങ്ങള്‍ കൊണ്ട് രോമ കൂപങ്ങള്‍ രണ്ട് മില്ലി മീറ്റര്‍ വരെ വളരുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. കഷണ്ടി ബാധിച്ച 40 പേരിലാണ് പരീക്ഷണം നടത്തിയത്. മരുന്ന് മറ്റ് പാര്‍ശ്വ ഫലങ്ങളുണ്ടാത്ത രീതിയില്‍ വികസിപ്പിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുവെന്നാണ് സൂചന.
Post Your Comments