റിയാദ്: സൗദിയിലെ ഫറസാൻ ദ്വീപിൽ പുരാവസ്തുക്കൾ കണ്ടെത്തി. ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് പാരീസുമായി സഹകരിച്ച് കൊണ്ട് സൗദി, ഫ്രഞ്ച് ഗവേഷകർ നടത്തിയ ഉത്ഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.
Read Also: ‘ആണവായുധങ്ങൾ അസംബന്ധമാണ്’ : റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഹിരോഷിമയുടെ 77-ാം വാർഷികം
ചെമ്പ് പാളികൾ കൊണ്ട് നിർമ്മിച്ച റോമൻ കാലഘട്ടത്തിൽ നിന്നുള്ള കവചം, എഡി ഒന്നാം നൂറ്റാണ്ടിനും, മൂന്നാം നൂറ്റാണ്ടിനും ഇടയിൽ പ്രചാരത്തിലിരുന്ന മറ്റൊരു തരത്തിലുള്ള കവചം എന്നിവ ഇവിടെ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളിൽ ഉൾപ്പെടുന്നു. കല്ല് കൊണ്ട് നിർമ്മിച്ച പ്രതിമകളും, രൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2011-ലാണ് ഈ മേഖലയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചത്.
Read Also: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രൂഡോയിൽ വിതരണക്കാരായി റഷ്യ, പിന്തള്ളിയത് സൗദി അറേബ്യയെ
Post Your Comments