കൊച്ചി: ധ്യാൻ ശ്രീനിവാസൻ തന്റെ ഗുരുസ്ഥാനീയനാണെന്ന് ഗോകുൽ സുരേഷ്. ഗോകുല്‍ സുരേഷ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവർ ഒന്നിക്കുന്ന സായാഹ്ന വാര്‍ത്തകള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഗോകുൽ. തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയ അനുഭവങ്ങളും, ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു നൽകിയ കാര്യങ്ങളെ പറ്റിയുമാണ് ഗോകുൽ മനസ് തുറന്നത്.
താന്‍ ആദ്യമയി അഭിനയിച്ച മുദ്ദുഗൗ എന്ന ചിത്രത്തില്‍ തന്റെ ആദ്യത്തെ ഷോട്ട് എടുക്കാന്‍ പോയത് ധ്യാന്‍ പ്രധാന വേഷത്തില്‍ എത്തിയ അടി കപ്യാരെ കൂട്ടമണിയുടെ സെറ്റില്‍ ആയിരുനെന്നും, അങ്ങനെ നോക്കുമ്പോള്‍ ധ്യാന്‍ തന്റെ ഗുരുസ്ഥാനീയനാണെന്നുമാണ് ഗോകുല്‍ പറയുന്നത്. തനിക്ക് ശുഭാപ്തി വിശ്വാസം വളരെ കുറവാണെന്നും തന്നെ പലപ്പോഴും മോട്ടിവേറ്റ് ചെയ്യാറുള്ളത് ധ്യാന്‍ ശ്രീനിവാസന്‍ ആണെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഗോകുൽ തന്റെയും ഗുരു സ്ഥാനീയനാണെന്നാണ് ധ്യാന്‍ മറുപടി നൽകിയത്. മുദ്ദുഗൗ ഷൂട്ട് ചെയ്തത് അടി കപ്യാരെ കൂട്ടമണിയുടെ സെറ്റിന്റെ അടുത്ത് തന്നെയാണെന്നും, ആ ചിത്രത്തിന്റെ സമയത്താണ് ഗോകുലിനെ അദ്യമായി കാണുന്നതെന്നും അന്ന് മോട്ടിവേറ്റ് ചെയ്ത് വിട്ടതാണെന്നും ധ്യാന്‍ പറയുന്നു. രാവിലെ താന്‍ ഇട്ട ഡ്രസാണ് വൈകിട്ട് ഗോകുല്‍ ഇട്ടതെന്നും പരസ്പര സഹകരണതോടെയാണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘എനിക്ക് പൊളിറ്റിക്കല്‍ സറ്റയര്‍ ഒരുപാട് ഇഷ്ടമാണ്. സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും ഇതില്‍ ആരെയാണ് വിമര്‍ശിക്കുന്നത് എന്ന്. ആരെ വിമര്‍ശിച്ചാലും എനിക്ക് പ്രശ്നമില്ല, ഞാന്‍ എവിടെ നിന്ന് വരുന്നു എന്നൊക്കെ വെച്ച് റിലേറ്റ് ചെയ്താല്‍ ഞാന്‍ ഇത് ചെയ്യില്ല എന്നേ എല്ലാവരും കരുതൂ. കേന്ദ്രത്തെ വിമര്‍ശിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമെന്ന് ആരും കരുതില്ലല്ലോ,’ ഗോകുല്‍ പറയുന്നു.
Post Your Comments