NewsBeauty & StyleLife Style

തേനിന്റെ ഔഷധ ഗുണങ്ങൾ അറിയാം

പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നത് നല്ലതാണ്

ധാരാളം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തേൻ. ചർമ്മ കാന്തി വർദ്ധിപ്പിക്കാനും, ചർമ്മത്തിലെ പൊള്ളൽ അകറ്റാനും, അണുബാധക്കെതിരെ പ്രവർത്തിക്കാനും തേനിന് കഴിവുണ്ട്. തേനിന്റെ മറ്റ് പോഷക ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുമെങ്കിലും ഇതിൽ അടങ്ങിയ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ മെറ്റാബോളിക് സിൻഡ്രോമിൽ നിന്ന് സംരക്ഷിച്ച് പ്രമേഹ സാധ്യത കുറയ്ക്കും. മിതമായ അളവിൽ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

Also Read: പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഇൻഫിനിക്സ്, വിലയും സവിശേഷതയും അറിയാം

തേനിൽ ധാരാളം ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ചുമയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ ചെറുക്കുന്നു. ക്ഷീണവും അലസതയും മാറ്റാൻ തേൻ കഴിക്കുന്നത് നല്ലതാണ്. ചർമ്മ കാന്തി വർദ്ധിപ്പിക്കാൻ പലരും തേൻ ഉപയോഗിക്കാറുണ്ട്. മുഖത്തെ കറുത്ത പാടുകൾ അകറ്റാനും ചർമ്മത്തിന് സ്വാഭാവിക മോയ്സ്ചറൈസറായി പ്രവർത്തിക്കാനും തേനിന് കഴിവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button