Latest NewsIndiaNews

മസാജ് സെന്റര്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി

'സ്പാ' മാനേജരും ഇടപാടുകാരനും ചേര്‍ന്ന് 22 കാരിയെ പീഡിപ്പിക്കുകയായിരുന്നു

 

ന്യൂഡല്‍ഹി: മസാജ് സെന്റര്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി. വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. പിതാംപുരയില്‍ ‘സ്പാ’ മാനേജരും ഇടപാടുകാരനും ചേര്‍ന്ന് 22 കാരിയെ പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടി ഡല്‍ഹി വനിതാ കമ്മീഷനെ സമീപിച്ചത്. തുടര്‍ന്ന് കമ്മീഷന്‍ അധ്യക്ഷ ഡല്‍ഹി പൊലീസിനും മുനിസിപ്പല്‍ കോര്‍പ്പറേഷനും നോട്ടീസ് അയച്ചു.

Read Also: ഒരു വര്‍ഷത്തിനകം 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗ നിര്‍ണ്ണയ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കും: ആരോഗ്യമന്ത്രി

‘ദി ഓഷ്യന്‍ സ്പാ’യിലാണ് സംഭവം. സ്പായുടെ മാനേജര്‍, തന്നെ ഒരു ഇടപാടുകാരനെ പരിചയപ്പെടുത്തുകയും തുടര്‍ന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാന്‍ നല്‍കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു. ശേഷം ഇരുവരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സ്പാ ഉടമയോട് പരാതി പറയാന്‍ ശ്രമിച്ചപ്പോള്‍, സംഭവം പുറത്തു പറയാതിരിക്കാന്‍ പണം നല്‍കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി ആരോപിക്കുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ്, 4 പ്രതികളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയെന്നും, കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ വനിതാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പാകളുടെ മറവില്‍ ഡല്‍ഹിയിലുടനീളം സെക്സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button