വേനൽക്കാലത്ത് ചർമ്മ സംരക്ഷണത്തിന് പ്രാധാന്യം നൽകുമെങ്കിലും ഒട്ടുമിക്ക പേരും മഴക്കാല ചർമ്മ സംരക്ഷണത്തിന് മുൻതൂക്കം കൊടുക്കാറില്ല. എല്ലാ കാലയളവിലും ചർമ്മം സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ ചർമ്മ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് തണ്ണിമത്തൻ കൊണ്ടുള്ള ഫെയ്സ് പാക്കുകൾ. ധാരാളം വിറ്റാമിനുകൾ അടങ്ങിയതിനാൽ ബാഹ്യമായും ആന്തരികമായും ധാരാളം ഗുണങ്ങൾ തണ്ണിമത്തൻ നൽകുന്നുണ്ട്. തണ്ണിമത്തൻ ഫെയ്സ് പാക്കിനെ കുറിച്ച് കൂടുതൽ അറിയാം.
രണ്ട് ടേബിൾ സ്പൂൺ തണ്ണിമത്തൻ ജ്യൂസ് എടുത്തതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ഒരു ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. പാക്ക് മുഖത്ത് പുരട്ടിയതിനുശേഷം 15 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
Also Read: മക്വറി ഏഷ്യ ഇൻഫ്രാസ്ട്രക്ചറുമായി കൈകോർത്ത് അദാനി ഗ്രൂപ്പ്
അടുത്തതാണ് തണ്ണിമത്തനും മുൾട്ടാണി മിട്ടിയും ചേർന്നുള്ള ഫേസ് പാക്ക്. മൂന്ന് ടേബിൾസ്പൂൺ തണ്ണിമത്തൻ പേസ്റ്റിലേക്ക് ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുഖം തിളക്കവും മിനുസവുമുള്ളതാക്കാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.
Post Your Comments