Latest NewsNewsLife StyleHealth & Fitness

പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുതലെന്ന് പഠനം

പലര്‍ക്കും ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കാത്ത ഒന്നാണ് പുകവലി. ഈ ദുശ്ശീലത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ മാര്‍ഗ്ഗമാണ് ധ്യാനം.

പുകവലിക്ക് അടിമകളായ 85 % ആളുകള്‍ക്കും മെഡിറ്റേഷനിലൂടെ ദുശ്ശീലത്തോട് വിട പറയാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മെഡിറ്റേഷന്‍ ശീലമാക്കുന്നതിലൂടെ ഒരു തവണ നിര്‍ത്തിയാല്‍ പിന്നീടൊരിക്കലും പുകവലിക്കണമെന്ന് തോന്നില്ലെന്നും പഠനം പറയുന്നു.

Read Also : ഓഹരി വിപണിയിൽ പ്രതിഫലിച്ച് റിപ്പോ നിരക്ക് വർദ്ധനവ്, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

സ്ഥിരമായി യോഗ ചെയ്യുന്നവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ നിക്കോട്ടിനും ടുബാക്കോയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളോട് വിട പറയാന്‍ കഴിയും. രാജ യോഗ ജീവിതശൈലി എന്നാണ് ഇതിന് പറയുക. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ പുകവലിയില്‍ നിന്ന് മോചനം നേടാം. പോസിറ്റീവ് ചിന്തകളും വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലമാക്കുന്നതും പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും.

പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദത്തിനും കാരണമായേക്കാം. ഓരോരുത്തരെയും ഓരോ തരത്തിലായിരിക്കും പുകവലി ബാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button