Latest NewsSaudi ArabiaNewsInternationalGulf

സൗദി അറേബ്യയിൽ വാഹനാപകടം: ആറു പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടം. റിയാദിലാണ് വാഹനാപകടം നടന്നത്. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിക്കുകയും രണ്ടു കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദ് പ്രവിശ്യയിലെ ശഖ്‌റക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം ഉണ്ടായത്.

Read Also: പ്രവാസി തൊഴിലാളികൾക്ക് ഐഡി കാർഡ് എടുക്കാൻ കാലതാമസം വരുത്തുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി

കുവൈത്ത് രജിസ്‌ട്രേഷനിലുള്ള ബിഎംഡബ്ല്യൂ കാറും സൗദി രജിസ്‌ട്രേഷനിലുള്ള പിക്കപ്പുമാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവറും മൂന്നു സ്ത്രീകളും വീട്ടുജോലിക്കാരിയും പിക്കപ്പ് ഓടിച്ചിരുന്ന യുവാവുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ ശഖ്‌റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

Read Also: വാഴ വെച്ചവനും പടക്കം എറിഞ്ഞവനും പരസ്പരം പാർട്ടി ഓഫീസുകൾ തകർത്തവനും ഈ ചിത്രം മനസ്സിൽ സൂക്ഷിക്കുക: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button