മാഞ്ചസ്റ്റർ: ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുലിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതുണ്ടോ എന്ന ചോദ്യവുമായി മുന്‍ ന്യൂസിലന്‍ഡ് താരവും കമന്‍റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. ഓപ്പണര്‍മാരുടെ റോളില്‍ നിരവധി ചോയ്സുകളാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്. യുവതാരം ഇഷാന്‍ കിഷനും രാഹുലിന്‍റെ അഭാവത്തില്‍ ഇന്ത്യക്കായി സൂര്യകുമാർ യാദവും, റിഷഭ് പന്തും പലതവണ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തു. ഈ സാഹചര്യത്തിലാണ് സ്റ്റൈറിസ് ഇക്കാര്യം ഉന്നയിച്ചത്.
‘രാഹുലിന്‍റെ അഭാവത്തില്‍ സൂര്യകുമാര്‍ ഓപ്പണറായി തിളങ്ങി, റിഷഭ് പന്ത് തിളങ്ങി, അതുകൊണ്ടു തന്നെ സെലക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധി ഇനി രാഹുലിനെ വേണോ എന്നതാണ്. ടീമിൽ തിരിച്ചെത്തുമ്പോൾ രാഹുലിന് പഴയ ഫോം തിരിച്ചുപിടിക്കാന്‍ കവിയുമോ? കാരണം, ഒരുപാട് നാളായി അദ്ദേഹം ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഈ ഒഴിവില്‍ നിരവധി കളിക്കാരെ ഇന്ത്യ പരീക്ഷിക്കുകയും ചെയ്തു’.
Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
‘യുവതാരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നു. ടീമില്‍ തുടരാനായി ഏത് പൊസിഷനിലും കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും തയ്യാറാവുമ്പോള്‍ സീനിയര്‍ താരങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും. ടീമിലെത്തുന്ന ആരും പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ അവര്‍ മറ്റ് കളിക്കാര്‍ക്ക് അവസരം നല്‍കാനും ആഗ്രഹിക്കുന്നില്ല. ഇത് പ്രതിഭാധാരാളിത്തമുള്ള ഇന്ത്യന്‍ ടീമിലെ ആരോഗ്യകരമായ അന്തരീക്ഷമാണ്’ സ്റ്റൈറിസ് പറഞ്ഞു.
Post Your Comments