Latest NewsNewsIndiaBusiness

റിപ്പോ നിരക്കുകൾ ഉയർന്നതിന് പിന്നാലെ ബാങ്കുകളിലെ വായ്പ നിരക്കുകൾ ഉയരാൻ സാധ്യത, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി എല്ലാവിധ വായ്പകളുടെയും പലിശ നിരക്കുകൾ പരിഷ്കരിക്കാൻ സാധ്യതയുണ്ട്

റിപ്പോ നിരക്ക് വർദ്ധനവ് ഉയർന്നതോടെ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് രാജ്യത്തെ ബാങ്കുകൾ. ഇത്തവണ റിപ്പോ നിരക്കിൽ 50 ബേസിസ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും പലിശ നിരക്കുകൾ ഉയർത്തിയേക്കും. ബാങ്കുകൾ നിരക്ക് വർദ്ധനവ് ഏർപ്പെടുത്തുന്നതോടെ, വായ്പ എടുത്തവരിലാണ് കൂടുതൽ ആഘാതം സൃഷ്ടിക്കുക. കൂടാതെ, പുതുതായി വായ്പയെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് തിരിച്ചടിയാകും.

ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങി എല്ലാവിധ വായ്പകളുടെയും പലിശ നിരക്കുകൾ പരിഷ്കരിക്കാൻ സാധ്യതയുണ്ട്. കൂടാതെ, നിക്ഷേപ നിരക്കുകളും ഉയർത്തിയേക്കും. ആർബിഐ ധന നയ യോഗത്തിന് ശേഷം ഇന്നാണ് റിപ്പോ നിരക്കുകളിൽ ഭേദഗതി വരുത്തിയത്. ഇനി രാജ്യത്തെ എല്ലാ ബാങ്കുകളും ഘട്ടം ഘട്ടമായി നിരക്കുകൾ വർദ്ധിപ്പിക്കാനുളള നടപടികൾ സ്വീകരിക്കും.

Also Read: ആർബിഐ: റിപ്പോ നിരക്കുകൾ വീണ്ടും ഉയർത്തി, കാരണം ഇതാണ്

ആർബിഐ റിപ്പോ നിരക്ക് ഉയർത്തുമ്പോൾ ബാങ്കുകൾ പോലുള്ള വായ്പ ദാതാക്കളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇതുവഴി ഫണ്ടുകളുടെ ചിലവ് വർദ്ധിക്കുന്നു. കൂടാതെ, റിപ്പോ നിരക്ക് ഉയരുന്നതിലൂടെ ആർബിഐയിൽ നിന്ന് കടമെടുത്ത പണത്തിന് ബാങ്കുകൾ കൂടുതൽ പലിശ നൽകേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button