
വെല്ലൂർ: പിതാവിന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി കുഞ്ഞിന് ജന്മം നൽകി. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം നടന്നത്. 13 വയസ്സുള്ള മകളെ കഴിഞ്ഞ പത്ത് മാസമായി പിതാവ് തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
സർക്കാർ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി, വയറുവേദനയെ തുടർന്ന് പരാതിപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയെ ബന്ധുക്കൾ വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ,പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.
ഗര്‍ഭകാലത്ത് ചിക്കന്‍ പോക്‌സ് വരുന്നത് ഏറെ അപകടകരമെന്ന് വിദഗ്ധർ
ചൊവ്വാഴ്ചയാണ് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തെക്കുറിച്ച് മെഡിക്കൽ സംഘം ശിശുക്ഷേമ സമിതിയെ അറിയിക്കുകയും അവർ വെല്ലൂർ ഓൾ-വുമൺ പോലീസിൽ പരാതി നൽകുകയും ചെയ്തു. പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ 10 മാസമായി പിതാവിൽ നിന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി.
പെൺകുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. വിദ്യാർത്ഥിനിയും സഹോദരനും മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി പാകം ചെയ്ത ഭക്ഷണം നൽകാനായി പെൺകുട്ടി എല്ലാ ദിവസവും പിതാവിനെ സന്ദർശിച്ചിരുന്നു.
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!
ഭക്ഷണം നൽകാനായി എത്തുമ്പോഴെല്ലാം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന് അന്വേഷണത്തിൽ പെൺകുട്ടി വെളിപ്പെടുത്തി. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന്, പിതാവ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. തുടർന്ന് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Post Your Comments