ദേശീയ പെൻഷൻ വ്യവസ്ഥയിൽ ഇനി പുതിയ മാറ്റങ്ങൾ. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റിയാണ് പെൻഷൻ വ്യവസ്ഥകളിൽ പരിഷ്കരണം നടത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എൻപിഎസ് അക്കൗണ്ടുകളിലേക്കുളള ടയർ-2 നിക്ഷേപങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപിക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, ടയർ 1 നിക്ഷേപങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമാകില്ല. ടയർ 1 നിക്ഷേപത്തിനായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് തുടരാമെന്ന് അറിയിച്ചിട്ടുണ്ട്. ദേശീയ പെൻഷൻ പദ്ധതി പ്രകാരം, റിട്ടയർമെന്റ് കാലത്തേക്ക് സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള സേവിംഗ്സ് അക്കൗണ്ടുകളാണ് ടയർ 2 അക്കൗണ്ടുകൾ.
ക്രെഡിറ്റ് കാർഡുകളിലേത് പൊതുവേ ഉയർന്ന പലിശയുള്ള പണമാണ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുമ്പോൾ ജിഎസ്ടിക്ക് പുറമേ, 0.6 ശതമാനം തുക അധിക ചാർജായി ഈടാക്കുന്നുണ്ട്. നിലവിൽ, ഇ- എൻപിഎസ് പോർട്ടലിലൂടെയാണ് നിക്ഷേപകർക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപം നടത്താൻ സാധിച്ചിരുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള നിക്ഷേപം അനുവദിക്കുന്ന ഒരേയൊരു സേവിംഗ് പദ്ധതി എന്ന പ്രത്യേകതയും എൻപിഎസിനാണ്. എന്നാൽ, പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ, ടയർ-2 നിക്ഷേപങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ സാധിക്കില്ല.
Also Read: നോയിസ് എക്സ്- ഫിറ്റ് 2 സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ, വിലയും സവിശേഷതയും അറിയാം
Post Your Comments