KottayamLatest NewsKerala

‘ടേൺ ലെഫ്റ്റ്’ എന്ന് ഗൂഗിൾ മാപ്പ്: നാലംഗ കുടുംബം കാർ അടക്കം തോട്ടിൽ വീണു

കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു പോയ നാലംഗ കുടുംബം തോട്ടിൽ വീണു. ഇന്നലെ രാത്രി 11 മണിയോടെ തിരുവാതുക്കലിനു സമീപം പാറേച്ചാലിലാണ് സംഭവം നടന്നത്. കുമ്പനാട് സ്വദേശികളായ കുടുംബമാണ് തോട്ടിൽ വീണത്.

ഡോ. സോണിയ(32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ ആറു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. തോട്ടിലൂടെ ഒഴുകിപ്പോയ കാർ നാട്ടുകാർ പിടിച്ചുകെട്ടിയതോടെ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് ബോട്ട് ജെട്ടിയുടെ ഭാഗത്തേയ്ക്ക് ഇവർ വഴി തെറ്റിപ്പോയത്.

Also read: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും 

റോഡും തോടും തിരിച്ചറിയാൻ പറ്റാത്ത കുത്തൊഴുക്കാണ് ഇവിടെ. തോട്ടിലേക്ക് പതിച്ച കാറിൽ നിന്നും നിലവിളി കേട്ടതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഏതാണ്ട് 300 മീറ്ററോളം കാർ ഒഴുകി നീങ്ങി. സമീപത്തുള്ള വൈദ്യുതപോസ്റ്റിൽ ബന്ധിച്ച ശേഷം ഡോർ തുറന്നാണ് യാത്രക്കാരെ വെളിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button