Latest NewsKeralaNews

ഡീസൽ പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു

 

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. ഇതോടെ, പ്രതിസന്ധി പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ വെട്ടിക്കുറച്ചു. ഈ സാഹചര്യത്തിൽ ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾ വർദ്ധിപ്പിക്കാനാണ് നീക്കം. ഞായറാഴ്ച പൂർണ്ണമായും ഓർഡിനറി ബസുകൾ നിർത്തി വക്കും.

വയനാട്ടിലെ കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ ഇന്ന് റദ്ദാക്കിയിരുന്നു. ഡീസൽ പ്രതിസന്ധി മൂലം സംസ്ഥാന വ്യാപകമായി പകുതിയിലധികം സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരം. ഓർഡിനറി സർവീസുകളാണ് നിലവിൽ വെട്ടിക്കുറച്ചിരിക്കുന്നത്. നാളെ 25 ശതമാനം ഓർഡിനറി സർവീസ് ബസുകൾ മാത്രമേ സർവീസ് നടത്തൂവെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ട്.

ശമ്പള പ്രതിസന്ധിയ്‌ക്ക് പിന്നാലെ, ഡീസൽ ക്ഷാമവും രുക്ഷമായതോടെ മാനേജ്‌മെന്റ് കടുത്ത പ്രതിസന്ധിലായിക്കുകയാണ്. എണ്ണക്കമ്പനികൾക്ക് നൽകേണ്ട കുടിശ്ശിക തുക വൻ തോതിൽ വർദ്ധിച്ചതോടെയാണ് ഡീസൽ പ്രതിസന്ധിയിലേക്ക് നയിച്ചത്. കുടിശ്ശിക ഇനത്തിൽ 135 കോടി രൂപ എണ്ണ കമ്പനികൾക്ക് നാൽകാനുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button