ടെലിവിഷൻ പരിപാടികളിൽ ഏറ്റവും അധികം ആരാധകരുള്ള ഷോയാണ് മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ്. ഈ ഷോയുടെ നാലാമത് സീസൺ അവസാനിച്ചിരിക്കുകയാണ്. ഈ ഷോയിൽ ഏറെ ശ്രദ്ധ നേടിയ ഒരു സൗഹൃദമായിരുന്നു നിമിഷയും ജാസ്മിനും തമ്മിലുള്ളത്.
നിമിഷ ഷോയുടെ പകുതിയ്ക്ക് വച്ച് പുറത്താക്കപ്പെട്ടപ്പോള്‍ ജാസ്മിന്‍ ഷോയില്‍ നിന്നും സ്വയം ഇറങ്ങിപ്പോയ താരമായിരുന്നു. പുറത്ത് വന്ന ശേഷവും ഇരുവരുടേയും സൗഹൃദം അതേപോലെ തുടരുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒരുമിച്ച് രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നിമിഷയും ജാസ്മിനും പിരിഞ്ഞുവെന്ന വാർത്തയാണ്. നിമിഷയും ജാസ്മിനും ഒരുമിച്ച് ആരംഭിച്ച എന്‍ജെ ട്രാന്‍സ്ഫര്‍മേഷനില്‍ നിന്നും ജാസ്മിന്‍ പിന്മാറിയിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നു തുടങ്ങിയത്. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിമിഷ ഇപ്പോൾ.
read also: നാല് വയസുകാരിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേയ്ക്കെറിഞ്ഞ് കൊലപ്പെടുത്തി: അമ്മ അറസ്റ്റിൽ
ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന ശേഷം താരങ്ങളെല്ലാം ഒത്തു ചേര്‍ന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ നിമിഷ പങ്കുവച്ചപ്പോൾ ലഭിച്ചൊരു കമന്റും അതിന് നിമിഷ നല്‍കിയ മറുപടിയുമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. നിങ്ങള്‍ അടിച്ചു പിരിഞ്ഞു എന്ന് ഓണ്‍ ലൈൻ ന്യൂസ് കണ്ടിരുന്നുവെന്നായിരുന്നു ഒരാളുടെ കമന്റ്.
ഞങ്ങള്‍ കല്യാണം കഴിച്ചു എന്നും ഇതേ ഓണ്‍ ലൈന്‍ ന്യൂസ് പറഞ്ഞിരുന്നു. പക്ഷെ നിങ്ങള്‍ക്കവരെ അന്ധമായി വിശ്വസിക്കാനാകുമോ? പറ്റുമോ? എന്നായിരുന്നു ഇതിന് നിമിഷ നല്‍കിയ മറുപടി.
നിങ്ങള്‍ കല്യാണം കഴിച്ചോ കുഴപ്പമില്ല. പക്ഷെ അടിച്ചു പിരിയരുത് ഗായ്‌സ് എന്നായിരുന്നു നിമിഷയുടെ മറുപടിയ്ക്ക് അയാളുടെ കമന്റ്. എന്നാൽ, കല്യാണം കഴിക്കണം എന്നു നീ തീരുമാനിച്ചാല്‍ മതിയോ? എന്നായിരുന്നു ഇതിനോടുള്ള നിമിഷയുടെ പ്രതികരണം.
Post Your Comments