CricketLatest NewsNewsSports

ടെസ്റ്റ് ക്രിക്കറ്റ് 3-4 രാജ്യങ്ങൾ കളിക്കുന്ന ഫോർമാറ്റാക്കിയാൽ ചെറിയ ടീമുകൾക്ക് കളിക്കാനുള്ള അവസരം നഷ്ടമാകും: അശ്വിൻ

ഫ്ലോറിഡ: ടെസ്റ്റ് ക്രിക്കറ്റ് മൂന്ന്-നാല് രാജ്യങ്ങൾ മാത്രം കളിക്കുന്ന ഫോർമാറ്റാക്കി മാറ്റണമെന്ന രവി ശാസ്ത്രിയുടെ അഭിപ്രായത്തെ വിമർശിച്ച് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 3-4 രാജ്യങ്ങൾ കളിക്കുമ്പോൾ അയർലൻഡ് പോലുള്ള ടീമുകൾക്ക് കളിക്കാനുള്ള അവസരം ലഭിക്കില്ലെന്നും ഫസ്റ്റ് ക്ലാസ് ഘടനയുള്ള രാജ്യങ്ങൾ ടെസ്റ്റ് കളിച്ചു കഴിഞ്ഞാൽ മികച്ച ടി20 ക്രിക്കറ്റർമാരെ സൃഷ്ടിക്കുമെന്നും അശ്വിൻ പറഞ്ഞു.

‘അടുത്തിടെ രവി ഭായ് പറഞ്ഞു, ടെസ്റ്റ് ക്രിക്കറ്റ് 3-4 രാജ്യങ്ങൾ മാത്രം കളിക്കുന്ന ഫോർമാറ്റാക്കി മാറ്റണമെന്ന്. എന്നാൽ, 3-4 രാജ്യങ്ങൾ കളിക്കുമ്പോൾ അയർലൻഡ് പോലുള്ള ടീമുകൾക്ക് കളിക്കാനുള്ള അവസരം ലഭിക്കില്ല. ഏറ്റവും ദൈർഘ്യമേറിയതും പഴക്കമുള്ളതുമായ ഫോർമാറ്റായ ടെസ്റ്റ് ക്രിക്കറ്റ് പ്രസക്തമായി തുടരണം’.

Read Also:- പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!

‘ടെസ്റ്റ് ക്രിക്കറ്റും ടി20 ക്രിക്കറ്റും തമ്മിൽ എന്താണ് ബന്ധം എന്ന് നിങ്ങൾക്ക് എന്നോട് ചോദിക്കാം. നിങ്ങൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ മാത്രമേ നിങ്ങളുടെ ഫസ്റ്റ് ക്ലാസ് ഘടന മെച്ചപ്പെടൂ. നിങ്ങളുടെ ഫസ്റ്റ് ക്ലാസ് ഘടന മികച്ചതാണെങ്കിൽ മാത്രമേ ആളുകൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാർ അവരുടെ കളി ടി20 ക്രിക്കറ്റിന് അനുസരിച്ചാണ് രൂപപ്പെടുത്തുന്നത്. അങ്ങനെയാണ് ക്രിക്കറ്റ് മെച്ചപ്പെടുന്നത്’ അശ്വിൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button