ബിസിനസ് രംഗത്ത് പുതിയ ഇടപാടുകൾക്ക് ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. മക്വറി ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിലുള്ള ടോൾ റോഡുകളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എന്റർപ്രൈസിന്റെ ഉപകമ്പനിയായ അദാനി റോഡ് ട്രാൻസ്പോർട്ടാണ് ഏറ്റെടുക്കൽ നടപടികൾ നടത്തുന്നത്. 3,110 കോടി മൂല്യമുള്ള ഇടപാടാണിത്.
മക്വറി ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിലെ ഗുജറാത്ത്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ടോൾ റോഡുകളാണ് ഏറ്റെടുക്കുക. ഇതിന്റെ ഭാഗമായി ഗുജറാത്ത് റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ കമ്പനി (ജിആർഐസിഎൽ), സ്വർണ ടോൾവെ എന്നീ കമ്പനികളിലാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്. സെപ്തംബർ മാസത്തോടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.
Also Read: രണ്ടു ലക്ഷം ദേശീയപതാക കുടുംബശ്രീ വഴി ഉയരെപ്പറക്കും
ജിആർഐസിഎല്ലിലെ 56.8 ശതമാനം ഓഹരികളായിരിക്കും അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. കൂടാതെ, സ്വർണ ടോൾവെയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുത്തേക്കും. നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ മികച്ച പ്രകടനമാണ് അദാനി എന്റർപ്രൈസ് കാഴ്ചവച്ചത്.
Post Your Comments