KeralaLatest News

വീട്ടമ്മയ്ക്ക് ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് നേതാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്: 4 വർഷമായി ഭീഷണി

മുളന്തുരുത്തി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽ ഫോണും വാങ്ങിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത് രാജ (37) നെയാണ് മുളന്തുരുത്തി പോലീസ് പിടികൂടിയത്. യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാൾ.

വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ മുളന്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. താത്കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയെ ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മാനഹാനിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. ഇവരുടെ ഫോട്ടോകൾ ബലമായെടുത്ത് അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി.

നാലു വർഷത്തോളമായി ഭീഷണി തുടരുന്നു. പണവും സ്വർണവും മൊബൈൽ ഫോണും കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സബ് ഇൻസ്‌പെക്ടർമാരായ എസ്.എൻ. സുമതി, ടി.കെ. കൃഷ്ണകുമാർ, എ.എസ്.ഐ. കെ.എം. സന്തോഷ് കുമാർ, എസ്.സി.പി.ഒ. മാരായ അനിൽകുമാർ, മിഥുൻ തമ്പി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button