Latest NewsNewsTechnology

വാട്സ്ആപ്പ്: ഇനി ഗ്രൂപ്പിലെ മെസേജുകൾ അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം, പുതിയ ഫീച്ചർ ഉടൻ

ഗ്രൂപ്പ് അംഗങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്ത വിവരം മറ്റ് അംഗങ്ങൾക്ക് അറിയാൻ സാധിക്കും

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് പുതിയ അപ്ഡേഷൻ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ അഡ്മിന് സാധിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വാട്സ്ആപ്പ് പുതുതായി പുറത്തിറക്കുന്ന അപ്ഡേറ്റിൽ ഈ ഫീച്ചർ ഉൾക്കൊള്ളിക്കും.

നിലവിൽ, നിരവധി അധിക്ഷേപ മെസേജുകളും വ്യാജ സന്ദേശങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പ് മുഖാന്തരം പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കാനാണ് അഡ്മിൻമാർക്ക് പുതിയ അധികാരം നൽകുന്നത്. ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന മെസേജ് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷൻ ഉപയോഗിച്ചായിരിക്കും അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുക. കൂടാതെ, ഗ്രൂപ്പ് അംഗങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്ത വിവരം മറ്റ് അംഗങ്ങൾക്ക് അറിയാൻ സാധിക്കും.

Also Read: 13 കാരനെ കൊലപ്പെടുത്തി, 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലയാളികള്‍

ജൂൺ മാസത്തിൽ വാട്സ്ആപ്പ് നിരോധിച്ച ഇന്ത്യൻ അക്കൗണ്ടുകളുടെ കണക്കുകൾ അടുത്തിടെയാണ് പുറത്തുവിട്ടത്. ഏകദേശം 22 ലക്ഷം അക്കൗണ്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button