
വാഷിംഗ്ടണ്‍ ഡി സി :അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഏതു നിമിഷവും ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നല്കി.
വിദേശ യാത്രകളില്‍ യുഎസ് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു.പ്രാദേശിക വാര്‍ത്തകള്‍ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോണ്‍സുലേറ്റുമായോ സമ്പര്‍ക്കം പുലര്‍ത്താനും യുഎസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു
അമേരിക്ക അതീവ ജാഗ്രതയിലാണ്. ഇത് സംബന്ധിച്ച് രാജ്യം പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞു . വിദേശ യാത്രകളില്‍ ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട് .
Post Your Comments