Latest NewsKeralaNews

നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിക്ക് ആദരം

തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ.എം ബഷീർ ആദരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്.

നിയമസഭാ രേഖകൾ പ്രകാരം 18,729 ദിവസമാണ് ഉമ്മൻചാണ്ടി എം.എൽ.എ ആയി ഇരുന്നത്. 2022 ഓഗസ്റ്റ് മൂന്നിലെ കണക്കനുസരിച്ചാണിത്. തന്റെ റെക്കോർഡ് നേട്ടത്തിൽ അതീവ സന്തോഷവാനാണെന്ന് മുൻ മുഖ്യമന്ത്രി പ്രതികരിച്ചു. ‘ഞാൻ പൂർണ തൃപ്തനാണ്. അർഹിക്കുന്നതിൽ കൂടുതൽ അംഗീകാരം എനിക്ക് ലഭിച്ചു’- അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കറുടെ പേഴ്‌സനൽ സെക്രട്ടറി ടി. മനോഹരൻ നായർ സന്നിഹിതനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button