Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്ന് രണ്ടുതവണ പരിഷ്കരിച്ച് സ്വർണ വില

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് രാവിലെ 35 രൂപയാണ് ഉയർന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണ വില രണ്ടുതവണ പുതുക്കി. ഇന്ന് രാവിലെ സ്വർണ വില ഉയർന്നെങ്കിലും ഉച്ചയോടെ വീണ്ടും ഉയരുകയായിരുന്നു. രാവിലെ 280 രൂപയാണ് ഉയർന്നതെങ്കിൽ ഉച്ചയോടെ 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒറ്റ ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 480 രൂപയാണ്. പുതുക്കിയ നിരക്കുകൾ പ്രകാരം, 38,200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് രാവിലെ 35 രൂപയാണ് ഉയർന്നത്. ഉച്ചയ്ക്ക് വീണ്ടും 25 രൂപ ഉയർന്നതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,750 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് രാവിലെ 30 രൂപയും ഉച്ചയ്ക്ക് 20 രൂപയുമാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,945 രൂപയായി.

Also Read: ചാലക്കുടി പുഴയില്‍ വൈകീട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരും, അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. 64 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. അതേസമയം, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button