കാബൂൾ: അൽ-ഖ്വയ്ദ നേതാവ് അയ്മൻ അൽ-സവാഹിരി കാബൂളിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നത് യു.എസിന്റെ അവകാശവാദമാണെന്ന് താലിബാൻ. യു.എസ് ഉന്നയിക്കുന്ന അവകാശവാദം സത്യമാണോയെന്ന് അന്വേഷിക്കുകയാണ് താലിബാൻ. സവാഹിരിയുടെ സാന്നിധ്യത്തെക്കുറിച്ച് ഗ്രൂപ്പിന്റെ നേതൃത്വത്തിന് പോലും അറിവില്ലായിരുന്നുവെന്നും താലിബാൻ ഉദ്യോഗസ്ഥൻ പറയുന്നു.
‘സർക്കാർ ഉന്നയിക്കുന്ന അവകാശവാദത്തെ കുറിച്ച് അറിയില്ല, അല്ലെങ്കിൽ അവിടെ ഒരു സൂചനയും ഇല്ല’, ദോഹ ആസ്ഥാനമായുള്ള ഐക്യരാഷ്ട്രസഭയിലെ നിയുക്ത താലിബാൻ പ്രതിനിധി സുഹൈൽ ഷഹീൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസിന്റെ അവകാശവാദത്തിന്റെ ആധികാരികത കണ്ടെത്താൻ ഇപ്പോൾ അന്വേഷണം നടക്കുകയാണെന്നും, അന്വേഷണ ഫലങ്ങൾ പരസ്യമായി പങ്കിടുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കാബൂളിലെ ഒളിത്താവളത്തിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ യു.എസ് ഡ്രോൺ ഉപയോഗിച്ച് മിസൈൽ ആക്രമണം നടത്തി സവാഹിരിയെ വധിക്കുകയായിരുന്നു. ഒസാമ ബിൻ ലാദൻ വെടിയേറ്റ് മരിച്ചതിന് ശേഷം തീവ്രവാദികൾക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ഇത്. ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തെക്കുറിച്ച് താലിബാൻ നേതാക്കൾ മൗനത്തിലാണ്. കാബൂളിൽ സവാഹിരിയുടെ സാന്നിധ്യമോ മരണമോ സ്ഥിരീകരിച്ചിട്ടില്ല. യു.എസ് ഡ്രോൺ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച് ഉന്നത താലിബാൻ നേതാക്കൾ നീണ്ട ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.
Post Your Comments