KottayamLatest NewsKeralaNattuvarthaNews

കനത്ത മഴ : മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗിക​മാ​യി ന​ശി​ച്ചു

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കനത്ത മ​ഴ​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗിക​മാ​യി ന​ശി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ കനത്ത മഴ തുടരുകയാണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കനത്ത മ​ഴ​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ ഭാ​ഗിക​മാ​യി ന​ശി​ച്ചു. 13 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റുകയും ചെയ്തു. എ​രു​മേ​ലി തെ​ക്ക് വി​ല്ലേ​ജ് 13, എ​രു​മേ​ലി വ​ട​ക്ക് 17, കൂ​വ​പ്പ​ള്ളി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് നാ​ശ​മു​ണ്ടാ​യ​ത്. മേ​ഖ​ല​യി​ൽ പൂ​ർ​ണ​മാ​യി​ട്ടു​ള്ള വീ​ടു​ക​ളു​ടെ നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

Read Also : നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു: ഭക്തി സാന്ദ്രമായി സന്നിധാനം 

വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഏ​ഴ് വീ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യും മ​ഴ​യി​ലും വെ​ള്ള​പ്പാ​ച്ചി​ലി​ലും ന​ശി​ച്ചു. റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ ശേ​ഖ​രി​ച്ച് പുറത്ത് വിട്ടതാണ് ഈ കണക്കുകൾ.

നി​ല​വി​ൽ നാ​ല് ക്യാമ്പു​ക​ളി​ലാ​യി 63 കു​ടും​ബ​ങ്ങ​ളി​ലാ​യി 188 പേ​രാ​ണു​ള്ള​ത്. 86 സ്ത്രീ​ക​ളും 81 പു​രുഷന്മാ​രും 21 കു​ട്ടി​ക​ളും ക്യാ​മ്പുക​ളി​ലു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button